Saturday , February 25 2017
Home / Doctors answer / ലൈംഗിക ചിന്തകള്‍ നിയന്ത്രിക്കണം

ലൈംഗിക ചിന്തകള്‍ നിയന്ത്രിക്കണം

എനിക്ക്‌ 73 വയസ്‌. ഞാന്‍ ഒറ്റയ്‌ക്കാണ്‌ നാട്ടിലെ വീട്ടില്‍. ഭാര്യ മരിച്ചു. മക്കള്‍ വിദേശത്താണ്‌. വീട്ടില്‍ തനിച്ചായ എനിക്ക്‌ ഇപ്പോള്‍ അതിയായ ലൈംഗിക താല്‍പര്യമുണ്ട്‌. എന്നാല്‍ ലൈംഗിക പൂര്‍ത്തിക്ക്‌ മറ്റ്‌ മാര്‍ഗങ്ങളൊന്നുമില്ല. അടുത്ത പരിചയമുള്ള സ്‌ത്രീകളോടുപോലും ലൈംഗിക താല്‍പര്യം തോന്നുന്നു. പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്ന അവസ്‌ഥപോലുമുണ്ടാകാറുണ്ട്‌. ഈ പ്രായത്തില്‍ അമിത ലൈംഗികാസക്‌തി ഉണ്ടാകാന്‍ കാരണം എന്താണ്‌? എന്റെ ലൈംഗിക താല്‍പര്യങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

 

മാസ്‌റ്റേഴ്‌സ് ആന്‍ഡ്‌ ജോന്‍സണിന്റെ പഠന പ്രകാരം വാര്‍ധക്യത്തിലും സന്തോഷകരമായ ലൈംഗികത സാധ്യമാണ്‌. അതിനാല്‍ ഈ പ്രായത്തില്‍ ലൈംഗിക താല്‍പര്യങ്ങളും ഇഷ്‌ടങ്ങളും തോന്നുന്നതില്‍ തെറ്റില്ല. അത്‌ സ്വാഭാവികമാണ്‌. എന്നാല്‍ നിങ്ങളുടെ ഭാര്യ മരിച്ചതിനാല്‍ പങ്കാളിയുമൊത്തുള്ള ലൈംഗിക ജീവിതം സാധ്യമല്ല. അതുമനസിലാക്കിയുള്ള ജീവിതമാണ്‌ ഇനി വേണ്ടത്‌. അതിനാല്‍ ലൈംഗിക ചിന്തകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയണം. ഇല്ലാത്തപക്ഷം ലൈംഗിക വൈകൃതങ്ങളിലേക്ക്‌ തിരിയാന്‍ സാധ്യതയുണ്ട്‌. ലൈംഗികതയില്‍ സ്വയം നിയന്ത്രണത്തിന്‌ സാധ്യമല്ലെങ്കില്‍ നിങ്ങളൊരു സെക്‌സ് തെറാപ്പിസ്‌റ്റിനെ കാണുന്നത്‌ നല്ലതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *