Thursday , February 23 2017
Home / Doctors answer / വൃഷണത്തിന്‌ വലുപ്പക്കുറവ്‌

വൃഷണത്തിന്‌ വലുപ്പക്കുറവ്‌

സുഹൃത്തിന്റെ മകനുവേണ്ടിയാണ്‌ ഈ കത്ത്‌. കുട്ടിക്ക്‌ 17 വയസുണ്ട്‌. പ്ലസ്‌ ടുവിനു പഠിക്കുന്നു. 168 സെന്റിമീറ്റര്‍ ഉയരവും 61 കിലോഗ്രാം ഭാരവുമുണ്ട്‌. കുട്ടിയുടെ ലിംഗത്തിന്‌ സാധാരണ വലുപ്പമാണെങ്കിലും വൃഷണത്തിന്‌ വലുപ്പം കുറവാണ്‌. ഇത്‌ അവനെ മാനസികമായി വളരെ തളര്‍ത്തുന്നു. ചെറിയ വൃഷണം അസാധാരണമാണോ? വൃഷണം വലുപ്പം വയ്‌ക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ വഴിതെളിക്കുമോ?
ഷാലി, മംഗലാപുരം

കത്തില്‍ പറഞ്ഞിരിക്കുന്ന കുട്ടിയുടെ വൃഷണം ആരംഭം മുതല്‍ അങ്ങനെ ആയിരുന്നോ എന്ന്‌ കത്തില്‍ നിന്നും വ്യക്‌തമല്ല. അങ്ങനെയാണെങ്കില്‍ അത്‌ ഹോര്‍മോണ്‍ പ്രശ്‌നം കൊണ്ടോ ജനിതകപരമായ കാരണങ്ങള്‍കൊണ്ടോ ആവാം. കുട്ടിയെ ഒരു യൂറോളജിസ്‌റ്റിനെയോ സര്‍ജനനെയോ കാണിക്കേണ്ടതായിട്ടുണ്ട്‌.
വിദഗ്‌ധമായ പരിശോധനകള്‍ക്കു ശേഷം അദ്ദേഹം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. വൃഷണം വേണ്ടരീതിയില്‍ വളര്‍ച്ചയെത്തിയിട്ടില്ലെങ്കില്‍ അത്‌ ബീജോല്‍പാദനത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *