Doctors answer

അമിതമായ ഭയം

ഞാനൊരു ഡിഗ്രി വിദ്യാര്‍ഥിയാണ്‌. അടുത്തിടെ ഞാന്‍ ഒരു സ്‌ത്രീയുമായി അവിചാരിതമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. എന്റെ ആദ്യാനുഭവമായിരുന്നു. ആ സമയം എനിക്ക്‌ ഹൃദയമിടിപ്പ്‌ വര്‍ധിച്ചു. ശരീരം വിറയ്‌ക്കുന്നതായി തോന്നി. ഒരുതരം ഭയം ഉള്ളില്‍ നിറഞ്ഞു. ശരീരം വിയര്‍ത്തു. അതുകൊണ്ട്‌ ആ സംഭവം എനിക്ക്‌ ഓര്‍ക്കാന്‍ പോലുമാവില്ല. ഇങ്ങനെ സംഭവിക്കുന്നത്‌ സ്വാഭാവികമാണോ? ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? ഈ മാനസികാവസ്‌ഥ എന്റെ ഭാവി ജീവിതത്തെ ബാധിക്കുമോ?

കത്തിലെ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ താങ്കള്‍ക്ക്‌ അമിതമായ ഉത്‌കണ്‌ഠയാണ്‌. അമിത ഉത്‌കണ്‌ഠ ഉണ്ടാകുമ്പോള്‍ ശരീരം അമിതമായി വിയര്‍ക്കുകയും ഹൃദയമിടിപ്പ്‌ വര്‍ധിക്കുകയും ചെയ്യും. ചിലരില്‍ മരിച്ചുപോകുമോ എന്ന തോന്നലും ഉണ്ടാകാം. ഉത്‌കണ്‌ഠ ലൈംഗികതയ്‌ക്ക് എതിരാണ്‌. ഉത്‌കണ്‌ഠ ഉണ്ടാകുമ്പോള്‍ ലൈംഗികത പരാജയപ്പെടുന്നു. നിങ്ങളൊരു വിദ്യാര്‍ഥിയായതിനാല്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ്‌ നല്ലത്‌. വിവാഹപൂര്‍വ ലൈംഗിക ബന്ധം വിവാഹ ജീവിതന്നെ സാരമായി ബാധിക്കാനിടയുണ്ട്‌. അതിനാല്‍ ഇത്തരം കര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. മനസ്‌ താല്‍പര്യമുള്ള മറ്റ്‌ രംഗങ്ങളിലേക്ക്‌ തിരിച്ചുവിടാന്‍ ശ്രമിക്കണം.