Doctors answer

ലിംഗവലിപ്പവും ലൈംഗികസുഖവും

doctor-question

തെറ്റിദ്ധാരണകള്‍ ഭരിക്കുന്ന ഒരു ദ്വീപാണ് ലൈംഗികത. ചില സമൂഹങ്ങളെ അന്ധവിശ്വാസങ്ങള്‍ കീഴടക്കിയതായി നമ്മള്‍ വായിക്കാറുണ്ടല്ലോ. അതുപോലെയാണ് ഇക്കാര്യവും. ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ ദിനം‌പ്രതി വര്‍ദ്ധിച്ചുവരുന്നതായാണ് കാണാനാകുന്നത്.

വലിപ്പം കൂടിയ ലിംഗമാണ് ലൈംഗിക കേളിക്ക് നല്ലതെന്നും സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ പറ്റിയതെന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഇത് കാലങ്ങള്‍ക്കുമുമ്പേയുള്ളതാണ്. ആ വിശ്വാസം ഇന്നും പുലര്‍ത്തുന്നവരാണ് പലരും. എന്നാല്‍ ശരാശരിയില്‍ കവിഞ്ഞ വലിപ്പമുള്ള ലിംഗം കൊണ്ട് ഇക്കാര്യത്തില്‍ കാര്യമായ മേന്‍‌മയൊന്നും ഇല്ല എന്നതാണ് സത്യം.

വലിപ്പം കൊണ്ട് അമ്പരപ്പിക്കുകയോ, സ്ത്രീയെ കൌതുകം കൊള്ളിക്കുകയോ, അല്ലെങ്കില്‍ മസിലു പെരുപ്പിച്ച് കാണിക്കുന്നതു പോലെ പുരുഷന്‍ ആത്മാഭിമാനം കൊള്ളുകയോ ചെയ്യും എന്നല്ലാതെ സുഖകരമായ ലൈംഗിക ബന്ധത്തിന് അത് പലപ്പോഴും ദോഷമാവുകയേ ഉള്ളൂ. സെക്സ് തെറാപ്പിസ്റ്റായ ലോവന്നെ കൂലെ വെസ്റ്റന്‍ 2002ല്‍ നടത്തിയ ഒരു പഠനത്തില്‍ ഇത്തരം തെറ്റിദ്ധാരണകളെ കുറിച്ച് പറയുന്നുണ്ട്. ഒരാള്‍ക്ക് വലിയ മൂക്കോ വലിയ കൈയോ ഉണ്ടായാല്‍ അത് പൊരുത്തക്കേടാണ്, അതു തന്നെയാണ് അമിത വലുപ്പമുള്ള പുരുഷ ലിംഗത്തിന്‍റെയും കാര്യം.

യോനിയിലേക്ക് എത്ര ആഴത്തിലേക്ക് ഇറങ്ങാന്‍ പറ്റുന്നുവോ അത്രയും സുഖകരമായിരിക്കും ലൈംഗിക ബന്ധം എന്നാണ് ഒരു ധാരണ. എന്നാല്‍ യോനീ നാളത്തിന് ഒരു നിശ്ചിതമായ ആഴമേയുള്ളൂ. അതു കഴിഞ്ഞാല്‍ ഗര്‍ഭപാത്രത്തിന്‍റെ മുഖമായി. കൂടുതല്‍ വലിപ്പമുള്ള ലിംഗം പ്രവേശിപ്പിച്ചുള്ള രതിക്രീഡ ഭൂരിഭാഗം സ്ത്രീകള്‍ക്കും വേദനാജനകമാണ് എന്നതാണ് സത്യം. നീളം കൂടിയ ലിംഗം ഗര്‍ഭപാത്രത്തില്‍ മുട്ടുന്നത് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു. ലിംഗത്തിന്‍റെ വണ്ണത്തിന്‍റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്.

സ്ത്രീ എത്രമാത്രം ഉത്തേജിത ആയാലും യോനീനാളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വണ്ണത്തിന് ഒരു പരിധിയുണ്ട്. അമിത വണ്ണമുള്ള ലിംഗം പലപ്പോഴും വേദനാജനകമായ സംഭോഗത്തിനാണ് ഇടവരുത്തുക. ശാസ്ത്രീയമായി പറഞ്ഞാല്‍, യോനിയുടെ ഏറ്റവും സ്പര്‍ശന ക്ഷമതയുള്ള ഭാഗം വളരെ ഉള്ളിലേക്കല്ല. യോനിയുടെ തുടക്കത്തില്‍ നിന്ന് കഷ്ടിച്ച് നാലിഞ്ച് താഴെ വരെയാണ് സുഖം ഉളവാക്കുന്ന നാഡീവ്യൂഹങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നത്.

അതിനു താഴേക്ക് സാധാരണ മസിലുകള്‍ മാത്രം. അതുകൊണ്ട് ശരാശരി വലിപ്പമുള്ള ലിംഗം ഉപയോഗിച്ച് മിക്ക സ്ത്രീകളേയും ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ സാധിക്കും. കുഞ്ഞു ലിംഗം ഉള്ളവര്‍ പോലും അപകര്‍ഷതാ ബോധം ഇല്ലെങ്കില്‍ സ്ത്രീയെ രതിക്രീഡയില്‍ തൃപ്തിപ്പെടുത്താന്‍ പോന്നവരാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. എട്ട് ഇഞ്ചില്‍ കൂടുതല്‍(20 സെന്‍റിമീറ്റര്‍) കൂടുതല്‍ വലിപ്പമുള്ള ലിംഗം ഗര്‍ഭപാത്രത്തിന്‍റെ മുഖത്ത് തട്ടാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. അപൂര്‍വം ചില സ്ത്രീകള്‍ മാത്രമേ ഗര്‍ഭപാത്രത്തെ സ്പര്‍ശിക്കുന്നത് സുഖാനുഭൂതിയായി പറയാറുള്ളു.

യോനിക്കകത്ത് ഗര്‍ഭപാത്രത്തിനോട് ചേര്‍ന്നു കിടക്കുന്ന ആര്‍ച്ച് പോലുള്ള പേശീഭാഗത്തെ പോസ്റ്റീരിയര്‍ ഫോര്‍നിക്സ് എന്ന് പറയാം. ഇവിടെ മര്‍ദ്ദം വരുന്നത് യോനിയുടെ ഉള്‍വശം എളുപ്പത്തില്‍ ദ്രവീകൃതമാക്കാന്‍ സഹായിക്കുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. ചില സ്ത്രീകള്‍ക്ക് പോസ്റ്റീരിയര്‍ ഫോര്‍നിക്സില്‍ ഘര്‍ഷണം വരുന്നത് സുഖാനുഭൂതി ഉണ്ടാക്കും.

ലൈംഗിക ചോദനയോട് പ്രതികരിക്കുന്ന പുറം ഭാഗത്തെ രതി കേന്ദ്രമായ ആന്‍റീരിയര്‍ ഫോര്‍നിക്സ് സാധാരണയിലും വലിപ്പം കുറവായ ലിംഗം ഉപയോഗിച്ചും ഉത്തേജിപ്പിക്കാന്‍ കഴിയും. അതിനായി ചില പ്രത്യേക പൊസിഷനുകള്‍ അവലംബിക്കേണ്ടിവരും എന്ന് മാത്രം. സംഭോഗ സമയത്ത് യോനിയുടെ വലിപ്പം പെട്ടെന്ന് വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. യോനീനാളത്തിന്‍റെ വലിപ്പം പത്ത് മുതല്‍ പതിനാലു സെന്‍റീമീറ്റര്‍ വരെ(3 മുതല്‍ 4.5 ഇഞ്ച് വരെ) കൂടിയേക്കാം. സാധാരണ ഗതിയില്‍ യോനിയുടെ ആഴം അഞ്ചോ ആറോ ഇഞ്ചേ വരൂ.

യോനിയുടെ ഉള്‍വശം മൃദുവായ മ്യൂക്കസ് മെംബ്രൈന്‍ ചര്‍മ്മം കൊണ്ട് ഉണ്ടാക്കിയതാണ്. ലിംഗത്തിന്‍റെ വലിപ്പമനുസരിച്ച് വലുതാവാനും ചെറുതാവാനും ഉള്ള ശേഷി അവയ്ക്കുണ്ട്. ഇതിന്‍റെ അര്‍ത്ഥം ലിംഗം വലുതായാലും ചെറുതായാലും അതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ യോനിയുടെ ഉള്‍വശം സജ്ജമാണ് എന്നതാണ്.