Doctors answer

ലിംഗം മുകളിലേക്ക്‌ ഉദ്ധരിച്ചാല്‍

Doctors

ഞാന്‍ പതിനെട്ട്‌ വയസുള്ള കോളജ്‌ വിദ്യാര്‍ഥിയാണ്‌. ഉദ്ധരിച്ച അവസ്‌ഥയില്‍ എന്റെ ലിംഗം വയറിന്‌ സമാന്തരമായി മുകളിലേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നു. താഴേക്ക്‌ അമര്‍ത്തുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നു. ഇതുമൂലം അടിവസ്‌ത്രം ധരിക്കുമ്പോഴും മറ്റും വലിയ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നുണ്ട്‌. എന്റെ വൃഷണത്തിന്‌ സാമാന്യത്തില്‍ കവിഞ്ഞ വലുപ്പവുമുണ്ട്‌. ലിംഗം മുകളിലേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട്‌ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തടസമുണ്ടാകുമോ? എന്തുകൊണ്ടാണിത്‌? ശസ്‌ത്രക്രിയകൊണ്ട്‌ ഇതു മാറ്റിയെടുക്കാനാകുമോ?

ഉദ്ധരിച്ച ലിംഗം ശരീരവുമായി ഉണ്ടാകുന്ന ആംഗിള്‍ (കോണ്‍) പ്രായത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. പതിനെട്ട്‌ വയസുള്ള ഒരു ചെറുപ്പക്കാരന്റെ ലിംഗം പൂര്‍ണമായും ഉദ്ധരിച്ച അവസ്‌ഥയില്‍ 120 – 130 ഡിഗ്രി എന്ന നിലയില്‍ കാണപ്പെടുന്നത്‌ സാധാരണയാണ്‌. ഉദ്ധരിച്ച ലിംഗത്തിന്റെ ഈ ചരിവ്‌ യോനിയുടെ ചരിവുമായി യോജിച്ചുപോകുന്നതിനാല്‍ ലൈംഗികബന്ധം സുഖകരമാകാന്‍ പ്രകൃതി നിശ്‌ചയിച്ച ഒരു മാര്‍ഗം എന്ന നിലയില്‍ ഇതിനെ കാണാനാകും. ഉദ്ധരിച്ച ലിംഗം ശക്‌തിയായി അമര്‍ത്തുന്നത്‌ അപകടകരവും വേദനാജനകുമായിരിക്കും. ചെറുപ്പക്കാര്‍ വളരെ ഇറുക്കമുള്ള അടിവസ്‌ത്രങ്ങളും പാന്റും ധരിക്കുന്നത്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌