Tuesday , February 21 2017
Home / kambi kathakal / ഹോട്ട് ഗേള്‍ അഭിരാമി – ഒരു കുടുംബ കഥ PART 8

ഹോട്ട് ഗേള്‍ അഭിരാമി – ഒരു കുടുംബ കഥ PART 8

യാത്രയ്ക്കിടയില്‍ അയ്യപ്പന്‍ ചരിത്രമൊക്കെ പറഞ്ഞു. ജീവനേക്കാള്‍ സ്നേഹിച്ചിരുന്ന മൂത്ത മകള്‍, എന്‍റെ അമ്മ, തന്നേ ധിക്കരിച്ചത് പുള്ളിയ്ക്ക് സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. പണക്കാരനും വാശിക്കാരനും, അപ്പോള്‍ പിന്നെ ആയകാലത്തു ചിന്തിയ്ക്കാന്‍ നേരം കിട്ടുകയില്ലല്ലോ. ഇളയവളേ കെട്ടിച്ചെങ്കിലും അവള്‍ക്ക് ഒന്നിനും നേരമില്ല. ഭര്‍ത്താവിന്‍റെയും കുട്ടികളുടേയും കാര്യവും നോക്കി അവള്‍ ഭര്‍ത്താവിന്‍റെ കൂടെ കൂടി. അയാള്‍ക്കാണെങ്കില്‍ ഇല്ലാത്ത ബിസിനസ്സൊന്നുമില്ല. അവസാനം പ്രായമായപ്പോള്‍, ഇരുന്നു ചിന്തിയ്ക്കാന്‍ തുടങ്ങിയപ്പോള്‍, വാശി കുറഞ്ഞു. ഇടയ്ക്കിടയ്ക്ക് അമ്മയേപ്പറ്റി ചോദിയ്ക്കാന്‍ തുടങ്ങി. അയ്യപ്പനും ഒരു വേലക്കാരിയുമായി ആശ്രിതര്‍ ചുരുങ്ങി. സ്വന്തം മക്കള്‍ വലുതാകാന്‍ തുടങ്ങിയപ്പോള്‍ ഇളയവളുടെ വരവും കുറഞ്ഞു. ഏകാന്തത ദുസ്സഹമായത് കിടപ്പിലായപ്പോഴായിരുന്നു. ഞങ്ങളേ തേടി അയ്യപ്പനേ പല സ്ഥലത്തും പറഞ്ഞു വിട്ടു. ആദ്യം താമസിച്ചിരുന്ന നാട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ എങ്ങോട്ടു പോയെന്നറിവില്ലാ എന്നു പറഞ്ഞു. പിന്നെപ്പിന്നെ എപ്പോഴും അമ്മയേ ഓര്‍ത്തു കരയാന്‍ തുടങ്ങി. കഠിനമായ കുറ്റബോധവും പശ്ഛാത്താപവും പുള്ളിക്കാരനേ വല്ലാതെ അലട്ടി. മരിയ്ക്കുന്നതിനു മുമ്പ്, അമ്മയേയും എന്നേയും കാണാന്‍ ആഗ്രഹം ഏറി. ഇന്നോ നാളെയോ എന്ന മട്ടില്‍ കിടക്കുമ്പോഴായിരുന്നു അയ്യപ്പന്‍, പണ്ട് അഛന്‍ ജോലിചെയ്തിരുന്ന പോലീസ് സ്റ്റേഷനില്‍ ചെന്ന് അന്വേഷിച്ചത്. അവിടെ സ്റ്റേഷനില്‍ ചായ കൊടുത്തു കൊണ്ടിരുന്ന ഒരു ചായക്കടക്കാരന്‍ മൂപ്പിലാനില്‍ നിന്നാണു രാമേട്ടന്‍ ഞങ്ങളേ കൊണ്ടുപോന്ന സ്ഥലത്തിന്‍റെ പേരു കിട്ടിയത്. ഒത്തിരി അന്വേഷിച്ചു. അങ്ങനെ ഇന്നലെ രാത്രി വീട്ടില്‍ വന്ന് അമ്മയേ കണ്ടു. വെളുക്കുന്നതിനു മുമ്പ് പുറപ്പെട്ടതായിരുന്നു. എന്നേയും കൂട്ടിക്കൊണ്ടു പോകാന്‍.

ഞങ്ങള്‍ തീരദേശത്തേ ആ വലിയ ബംഗ്ലാവില്‍ ചെല്ലുമ്പോള്‍ സന്ധ്യയാകാറായിരുന്നു. വിശാലമായ വളപ്പും മതിലും പൂന്തോട്ടവും ഒക്കെയുള്ള വലിയ ഒരു കെട്ടിടം. അതിനുള്ളിലേ പ്രധാന കിടപ്പുമുറിയിലേയ്ക്കു അയ്യപ്പന്‍ ഞങ്ങളേ നയിച്ചു. വണ്ടിയില്‍ നിന്നിറങ്ങിയപ്പോഴേ അമ്മ കരച്ചില്‍ തുടങ്ങിയിരുന്നു.
മുറിയിലേയ്ക്കു കയറിയപ്പോഴേ പഴമയുടെ ഒരു ഗന്ധം, ഒപ്പം കുഴമ്പുകളുടെയും. വലിയ കട്ടിലില്‍ എല്ലും തോലുമായ ഒരു മനുഷ്യക്കോലം കിടപ്പുണ്ടായിരുന്നു. ജീവനുണ്ട് എന്നതിനു തെളിവായി ആ നെഞ്ചിന്‍കൂടു പതിയെ പൊങ്ങിത്താഴുന്നു എന്നു മാത്രം. ഇതാണോ വീരശൂരപരാക്രമിയായിരുന്ന എന്‍റെ മുത്തഛന്‍ കേശുമീന്‍തരകന്‍. ആ രൂപം കണ്ടതോടെ എന്‍റെ വാശി എങ്ങോ പോയി, പകരം സഹതാപം ഉടലെടുത്തു.
ചെന്നപാടെ അമ്മ ആ കാലുകളിലേയ്ക്കു വീണു.
‘ എന്‍റഛാ…’ എന്നൊരു നിലവിളി, എന്നിട്ടു ആ കാലുകളില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഞങ്ങളേ കണ്ടയുടന്‍ ജനലരികിലിരുന്ന് എന്തോ വായിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടി ഒന്നും മനസ്സിലാകാതെ നിന്നു. പിന്നെ ഇറങ്ങി അകത്തേയ്ക്കു പോയി.
‘ കേശുവേട്ടാ….’ അയ്യപ്പേട്ടന്‍ മുത്തഛന്‍റെ ചെവിയിലേയ്ക്കു മുഖം അടുപ്പിച്ചു വിളിച്ചു. ഒന്നു രണ്ടു പ്രാവശ്യം കൂടി വിളിച്ചപ്പോള്‍ ഒരു ഞരക്കത്തോടെ ആ രൂപം കണ്ണു തുറന്നു.
‘ ആരാ…?.. ‘ അവ്യക്തമായ ചോദ്യം.
‘ ഇതാരാ വന്നിരിയ്ക്കുന്നേന്നു നോക്കിയ്ക്കേ….. ഗൗതമിമോളേ…. അഛന്‍ നോക്കുന്നു….’ അയ്യപ്പേട്ടന്‍ വിളിച്ചു.’kalikuttan Kambikathakal
അമ്മ കാല്‍ച്ചുവട്ടില്‍ നിന്നും എഴുന്നേറ്റു. പിന്നെ കട്ടിലില്‍ ഇരുന്നു. അഛനും മകളും തമ്മില്‍ തമ്മില്‍ നോക്കി. ആ കുഴിഞ്ഞ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ് അരികിലേയ്ക്കൊഴുകി.
‘ കരയല്ലേ.. അഛാ… ‘
അമ്മ കരഞ്ഞു കൊണ്ട് ആ നെഞ്ചിലേയ്ക്കു തല ചായിച്ചു. എന്‍റെ കണ്ണും നിറഞ്ഞു പോയി. അയ്യപ്പേട്ടന്‍ ടര്‍ക്കി കൊണ്ട് കണ്ണു തുടയ്ക്കുന്നു. വളരെ വിഷമിച്ച് മുത്തഛന്‍ വലതു കയ് ഉയര്‍ത്തി അമ്മയുടെ ശിരസ്സില്‍ തലോടി.
‘ വലതുവശം തളന്നു പോയി… ഇങ്ങനെ വീണുകെടക്കാനൊള്ള പ്രായമൊന്നും ഇല്ലെന്നേ… മന:പ്രയാസം കൊണ്ടാ……’ അയ്യപ്പേട്ടന്‍ എന്നോടായി പറഞ്ഞു.
‘ അയ്യപ്പാ…’ അവ്യക്തമായ വിളി. അയ്യപ്പേട്ടന്‍ മുത്തഛന്‍റെ മുഖത്തേയ്ക്കു ചെവി ചേര്‍ത്തു. എന്തോ ആ നാവില്‍ നിന്നും പുറത്തു വന്നു.
‘ വന്നല്ലോ… ദേ നിയ്ക്കുന്നു…. മോനിങ്ങോട്ടു മാറി നിന്നേ … മുത്തഛന്‍ ഒന്നു നേരേ കാണട്ടെ….’ കാല്‍ക്കല്‍ നിന്നിരുന്ന എന്നേ അയ്യപ്പേട്ടന്‍ പിടിച്ച് തലയ്ക്കല്‍ നിര്‍ത്തി. ഞാന്‍ നിലത്ത് മുട്ടുകുത്തിയിരുന്നു. മുത്തച്ഛന്‍ കയ്യുയര്‍ത്തി എന്‍റെ കവിളില്‍ തലോടി. പിന്നെന്തോ പറയാന്‍ ഭാവിച്ചു. അയ്യപ്പേട്ടന്‍ ചെവി ചേര്‍ത്തു.
‘ ങ് ഹാ… വലിയ ആളാണല്ലോന്ന്… ‘
‘ ഇച്ചേയീ….’
പുറകില്‍ നിന്നൊരു വിളി കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. അമ്മയും തലയുയര്‍ത്തി നോക്കി. പിന്നെ എഴുന്നേറ്റു. പുറകില്‍ നിന്ന യുവതിയേ കെട്ടിപ്പിടിച്ചു. രണ്ടു പേരും പിന്നെ കരച്ചില്‍ തുടങ്ങി.
‘ കാര്‍ത്തൂ…. എന്‍റെ മോളേ…’
‘ എന്‍റിച്ചേയീ…’
എന്‍റെ ശിരസ്സിലിരുന്ന മുത്തഛന്‍റെ കയ് മെല്ലെ എടുത്ത് കട്ടിലില്‍ വെച്ചിട്ട് ഞാനെഴുന്നേറ്റ് അയ്യപ്പന്‍റെ നേരേ നോക്കി.
‘ സംശയിയ്ക്കണ്ട… മോന്‍റെ കുഞ്ഞമ്മയാ… കാദംബരി… എത്ര കാലായി പിരിഞ്ഞിട്ട്… ഇച്ചേയിയേ ഒന്നു കണ്ടാ മതിയാരുന്നൂന്നും പറഞ്ഞ്… രണ്ടു പേരും കൂടി എപ്പഴും കരയുവാരുന്നു….’
ഞാന്‍ പുറകില്‍ നിന്ന ആദ്യം കണ്ട പെണ്‍കുട്ടിയേയും വേറൊരു പയ്യനേയും നോക്കിയിട്ട് അയ്യപ്പേട്ടനേ നോക്കി.
‘ കാത്തൂന്‍റെ കുട്ടികളാ… മോനിഷേം…ശേഖരനും… നിങ്ങളെന്താ കുട്ടികളേ നോക്കി നില്‍ക്കുന്നത്…. ഇത് നിങ്ങടെ മൂത്ത ചേട്ടനാ….രാജാമണി… അല്ലേ… ഗൗതമീ…’
‘ ങൂം…’
അമ്മ അനിയത്തിയുടെ കയ്കളില്‍ നിന്നും മാറി കണ്ണു തുടച്ചിട്ടു മൂളി. ഇതിനിടയ്ക്ക് മുത്തഛന്‍ എന്തോ ആംഗ്യം കാണിച്ചു. അയ്യപ്പേട്ടന്‍ ചെവിയോര്‍ത്തു. എന്തോ അവ്യക്തമായി പറയുന്നു.
‘ ഇന്നലെവരേ കൊറേക്കൂടെ വ്യക്തമായിട്ടു സംസാരിയ്ക്കുവാരുന്നു… ഇപ്പം വെഷമം കൊണ്ട് ഒച്ച തെളിയുന്നില്ല… മോന്‍ എന്തിനാ പഠിയ്ക്കുന്നേന്ന്….പിന്നെ ഗൗതമിയോട് ഇനി എങ്ങും പോകണ്ടാന്ന്….’
അതു കേട്ട മുത്തഛന്‍ പ്രത്യാശയോടെ അമ്മയുടെ മുഖത്തു നോക്കി.
അമ്മ ഒന്നും പറയാതെ നിന്നു. മുത്തഛന്‍ വീണ്ടും ആംഗ്യം കാട്ടി. അയ്യപ്പേട്ടന്‍ അതു ശ്രദ്ധിച്ചിട്ട് പറഞ്ഞു.
‘ മോളേ ഒത്തിരി ദ്രോഹിച്ചു….പൊറുക്കണന്ന്…..’
അതു കേട്ട അമ്മ വീണ്ടും വിങ്ങിപ്പൊട്ടിക്കൊണ്ട് കട്ടിലില്‍ ഇരുന്നു. അഛന്‍റെ കയ് തന്‍റെ കയ്കളിലെടുത്തു തലോടി.
പിന്നേയും ആംഗ്യവും ശബ്ദവും.
‘ ഇനി അവരെങ്ങും പോകത്തില്ല…. കേശുവേട്ടന്‍ സമാധാനായിട്ട് കെടക്ക്….’ അയ്യപ്പേട്ടന്‍ സമാധാനിപ്പിച്ചു.
എന്നിട്ടും പിന്നേയും എന്തോ പറയുന്നു.
‘ അതല്ല അയ്യപ്പേട്ടാ.. അഛന്‍ വേറെ എന്തോവാ പറയുന്നത്….’ കാദംബരി, എന്‍റെ കുഞ്ഞമ്മ, അഛന്‍റെ അടുത്തേയ്ക്കു മുഖം കുനിച്ചു.
‘ കാറോ…?… അവരു കാറിലാ വന്നത്… ങേ… കവറോ…?… അയ്യേട്ടാ… ഇച്ചേയിയ്ക്കു കൊടുക്കാന്‍ അഛന്‍ എന്തെങ്കിലും കവറു സൂക്ഷിച്ചു വെച്ചിട്ടൊണ്ടോ…?..’
കുഞ്ഞമ്മ അയ്യപ്പേട്ടനോടു ചോദിച്ചു.
‘ ങാ… ഒണ്ട്… എനിയ്ക്കറിയാം… ഇതിനാരുന്നിത്രേം കാലം വെപ്രാളം…. വായിച്ചും നോക്കീം അതൊരു പരുവായി…. ‘
അയ്യേട്ടന്‍ മുത്തഛന്‍റെ തലയിണ പൊക്കി ഒരു നീണ്ടു മുഷിഞ്ഞ കവറെടുത്ത് കയ്യിലേയ്ക്കു കൊടുത്തു. അതു പിടിയ്ക്കാനുള്ള ശക്തി ആ കയ്കള്‍ക്കില്ലായിരുന്നു. എങ്കിലും വിറച്ചു വിറച്ച് അമ്മയുടെ നേരേ നീട്ടി. അമ്മ സംശയിച്ച് അയ്യപ്പേട്ടനേ നോക്കി.
‘ വാങ്ങിച്ചോ…. എന്തായാലും വാങ്ങിച്ചോ… ‘ അമ്മ അതു വാങ്ങുമ്പോള്‍ മുത്തഛന്‍ എന്നേയും ചൂണ്ടി എന്തോ പറഞ്ഞു.
‘ ങാ… രണ്ടു പേര്‍ക്കും കൂടിയാണെന്ന്…’ അയ്യപ്പേട്ടന്‍ പരിഭാഷപ്പെടുത്തി.
അമ്മ ആ കവര്‍ എന്‍റെ കയ്യിലേയ്ക്കു തന്നു. ഞാനത് അയ്യപ്പേട്ടന്‍റെ കയ്യിലേയ്ക്കു തന്നേ തിരിച്ചുകൊടുത്തു.
‘ തൊറന്നു നോക്കുന്നില്ലേ…’ അയ്യേട്ടന്‍ ചോദിച്ചു.
‘ വേണ്ട…പിന്നെയാട്ടെ…’
അയ്യപ്പേട്ടന്‍ അതു അടുത്തുണ്ടായിരുന്ന അലമാരയ്ക്കുള്ളിലേയ്ക്കു വെച്ചു.
മുത്തഛന്‍റെ കണ്ണുകള്‍ ഞങ്ങളേ ഓരോരുത്തരേയും മാറിമാറി തിരക്കുന്നതിനിടയില്‍ അതുവരേ കയ്യും കെട്ടി പുറകില്‍ മാറിനിന്ന രാമേട്ടന്‍റെ മേല്‍ തറച്ചു. എന്തോ ഓര്‍ക്കാന്‍ ശ്രമിയ്ക്കുന്നതു പോലെ.
‘ അയ്യോ.. രാമന്‍ കുട്ടിയേയാ നോക്കുന്നത്…. ഇങ്ങോട്ടൊന്നു നീങ്ങി നിന്നേ…’ അയ്യേട്ടന്‍ വിളിച്ചു.

( അടുത്ത പേജില്‍ തുടരും. next page button ചുവടെ ) www.kalikuttan.com

Leave a Reply

Your email address will not be published. Required fields are marked *